വേനല്‍ ചൂടില്‍ ഉരുകുന്ന ത്രിക്കലങ്ങോട്


തൃക്കലങ്ങോട് : ഈ വര്‍ഷം വേനല്‍ മഴ ലഭിക്കാത്തതു മൂലം അതി ശക്തമായ ചൂടാണ് തൃക്കലങ്ങോടിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. രാവിലെ തന്നെ വെയിലിന്റെ ചൂടില്‍ വിയര്‍ത്തൊലിക്കുന്ന അവസ്ഥയാണുള്ളത്. നട്ടുച്ച നേരങ്ങളില്‍ പുറത്തിറങ്ങി നടക്കുവാന്‍ കഴിയാത്തതും രാത്രി ഫേനോ എ സിയോ ഇല്ലാതെ ഉറങ്ങുവാന്‍ കഴിയാത്ത രീതിയില്‍ വേനല്‍ ചൂടില്‍ ഉരുകിയൊലിക്കുകയാണ് നമ്മുടെ നാട്. കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കാനാകാത്തതിനാല്‍ പലയിടങ്ങളിലും വിളകള്‍ ഉണങ്ങാന്‍ തുടങ്ങി.

വേനല്‍ ചൂട് കൂടിയതോടെ കിണറുകളിലെ വെള്ളം ഏതാണ്ട് വറ്റിയതു കാരണം കുടിവെള്ള ക്ഷാമം കാരക്കുന്നിലെ പലഭാഗങ്ങളിലും അനുഭവപ്പെട്ടു തുടങ്ങി.
കഴിഞ്ഞ ആഴ്ച്ചയില്‍ ജില്ലയില്‍ പൊതുവെ 34 മുതല്‍ 36 ഡിഗ്രിവരെ ചൂട് രേഖപെടുത്തി. ശക്തമായ ചൂടില്‍ പൂക്കള്‍ കരിഞ്ഞതിനാല്‍ കശുവണ്ടി മാമ്പഴം തുടങ്ങിയ വേണ്ടത്ര ഉണ്ടായിട്ടില്ല. വയറിളക്കം ചൂട് കുരു മുതലയവ കുട്ടികളില്‍ കൂടുതലായി കണ്ടു വരുന്നുണ്ട്. തൊഴില്‍ മേഖലകളിലും ചൂട് നല്ലവണ്ണം ബാധിച്ചിട്ടുണ്ട്.കൂലിപ്പണിക്കാരും മറ്റു പുറത്ത് ജോലിചെയ്യുന്ന തെഴിലാളികളും അവരുടെ ജോലി സമയങ്ങളില്‍ മാറ്റം വരുത്തി പുലര്‍ച്ചെ ആറ് മണിക്ക് തുടങ്ങി രണ്ട് മണിവരേയാക്കി, വീടിന്റെ വാര്‍പ്പ് പോലെയുള്ള ജോലികള്‍ രാത്രികളിലുമാണ് ചെയ്തു തീര്‍ക്കുന്നത്.
കാരക്കുന്നിന്റെ പല ഭാഗങ്ങളിലൂടെയും ഒഴുകുന്ന വലിയ തോട്ടില്‍ വെള്ളം പൂര്‍ണമായും വറ്റി പലയിടങ്ങളിലും വെള്ളം തടഞ്ഞുനിര്‍ത്തല്‍കൂടി ലക്ഷ്യമിട്ട് തോട്ടില്‍ അണക്കെട്ട് പാലം നിര്‍മിച്ചിരുന്നു. എന്നാല്‍ ഇവിടെയും വരണ്ടിരിക്കുകയാണ്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top