
മഞ്ചേരി: സ്വദേശി വിദേശി പൂവുകളുടെ ഒത്തുചേരലില്‍ ശ്രദ്ധേയമാവുകയാണ് മഞ്ചേരിയില്‍ ആരംഭിച്ച പുഷ്പപ്രദര്‍ശനം.
ബാല്‍ഡം തെച്ചിപ്പൂവ്, ഡയാന്തിസ്, ആന്തൂറിയം, വിദേശി ജമന്തി, പത്തുമണിപ്പൂക്കള്‍, യുഫോര്‍ബിയ, കശ്മീരി റോസ്, ഡാലിയ, മെലസ്റ്റോമ, പെറ്റൂണിയ, സ്റ്റാര്‍ലൈറ്റ്, എയ്ഞ്ചല്‍ലോണിയ, ബാള്‍സം തുടങ്ങി നൂറുകണക്കിന് 'പുഷ്പസുന്ദരി'കളാണ് മേളയുടെ ആകര്‍ഷണമാകുന്നത്.
കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത് വിദേശയിനമായ ജറബറയാണ്. പൂക്കളെ കൂടാതെ വ്യത്യസ്തങ്ങളായ ഫലവൃക്ഷത്തൈകളും അലങ്കാരച്ചെടികളുമുണ്ട്. ബാഗ്ലൂര്‍-ബത്തേരി ഫാമില്‍ രൂപപ്പെടുത്തിയ വെള്ളമുള, വയനാടന്‍ ക്വിന്റല്‍ വാഴ, നാലുവര്‍ഷംകൊണ്ട് കായ്ഫലം തരുന്ന ആന്ധ്ര തെങ്ങ്, സൂട്രാബറി, റമ്പൂട്ടാന്‍, ഗംലഡ്പ്ലാവ്, തേന്‍വരിക്ക എന്നിവയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും വിലകൂടിയ ഫലവൃക്ഷ ഇനമായ ദുരിയാനുമെല്ലാം മേളയിലെ വി.ഐപികളാകുന്നു.
രാജീവ് യൂത്ത് ഫൗണ്ടേഷന്റെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മഞ്ചേരി ചുള്ളക്കാട്‌സ്‌കൂള്‍ ഗ്രൗണ്ടില്‍ പുഷ്പപ്രദര്‍ശനം സംഘടിപ്പിക്കുന്നത്.