
മഞ്ചേരി: മഞ്ചേരി-മലപ്പുറം റോഡില്‍ പണമിടപാട് സ്ഥാപനത്തിന്റെ ഭിത്തിക്ക് വിള്ളല്‍ വീണത് ഭൂചലനംമൂലമെന്ന് സംശയം.
ബുധനാഴ്ച ഉച്ചയ്ക്ക് 2.20ഓടെയാണ് ഭിത്തിയില്‍ നേരിയ വിള്ളല്‍ പ്രത്യക്ഷമായത്. പത്തപ്പിരിയത്തും ചെറിയ ഭൂചലനമുണ്ടായി. ഉടന്‍തന്നെ ജീവനക്കാര്‍ താലൂക്ക് ഓഫീസില്‍ അറിയിച്ചു. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി.