കാരക്കുന്ന്: പൊതുടാപ്പുകള്‍ ദുരുപയോഗംചെയ്താല്‍ കര്‍ശനനടപടി സ്വീകരിക്കുവാന്‍
തൃക്കലങ്ങോട് പഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി തീരുമാനിച്ചു. കാരക്കുന്ന്
ഊത്താലകണ്ടി കുടിവെള്ള പദ്ധതിയുടെ പൊതുടാപ്പ് വഴി വിതരണംചെയ്യുന്ന ജലമാണ്
ദുരുപയോഗംചെയ്യുന്നതായി പരാതി ഉയര്‍ന്നത്.
സ്വകാര്യവ്യക്തികള്‍ വീടുപണിയാനും തോട്ടം നനയ്ക്കാനും വാഹനം കഴുകുന്നതിനും ഈ വെള്ളം ഉപയോഗിക്കുന്നുണ്ടത്രെ. കുഴല്‍വഴി കിണറിലേക്ക് വെള്ളമെത്തിക്കുന്നതായും ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് പഞ്ചായത്തംഗം എന്‍.പി. ഷാഹിദ്മുഹമ്മദാണ് പ്രമേയം അവതരിപ്പിച്ചത്. വൈസ്പ്രസിഡന്റ് കെ. ജയപ്രകാശ്ബാബു അധ്യക്ഷതവഹിച്ചു.