ചീനിക്കല്‍ : ചക്കിങ്ങല്‍കുണ്ട് അംഗന്‍വാടിയുടെ രണ്ടാം വാര്‍ഷികവും ആരോഗ്യ സെമിനാറും ഇന്നലെ വിപുലമായി വെസ്റ്ചീനിക്കലില്‍ വെച്ച് നടത്തി.
പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള ബോധവല്കരണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി മൂന്നാം വാര്‍ഡിലെ ആരോഗ്യ സമിതിയുടെ ആഭിമുഖ്യത്തിലുള്ള തുണി സഞ്ചി വിതരണവും നടന്നു.
ശ്രീമതി അസ്മാബി ടീച്ചര്‍ സ്വാഗതം പറഞ്ഞു . വാര്‍ഡ് മെമ്പര്‍ ശ്രീമതി സിന്ധു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മൈമൂന ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു,പഞ്ചായത്ത് മെമ്പര്‍ എന്‍ .എം .കോയമാസ്റ്ററുടെ നേതൃത്വത്തില്‍ തുണി സഞ്ചി വിതരണവും നടന്നു.
എടവണ്ണ ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ ഉസ്മാന്‍ ആരോഗ്യ ക്ലാസ്സ് നടത്തി
ശ്രീ വാസുദേവന്‍ മാസ്റ്റര്‍ ഈ വര്ഷം പത്താംതരം ജയിച്ച കുട്ടികള്‍ക്ക് സമ്മാനം നല്‍കി.
ശ്രീ സുരേഷ്കുമാര്‍ മാസ്റ്റര്‍ ,ആലി ബേപ്പുകാരന്‍, മുജീബ്, സ്വപ്നന്‍(J H I),ശ്രീമതി ഗീത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അംഗന്‍വാടി വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ അലവികുട്ടി എന്ന ചെറിയോന്‍ നന്ദിയും പറഞ്ഞു...
ശേഷം അംഗന്‍വാടി കുട്ടികളുടെയും കൗമാര കുട്ടികളുടെയും വിവിധ കല പരിപാടികള്‍ അരങ്ങേറി.
ന്യൂസ് , ഫോട്ടോ അയച്ചു തന്നത് : മുഹമ്മദ് നസീര്‍ ആലങ്ങാടന്‍




