എളങ്കൂര്‍ : കൂമങ്കുളം അങ്ങാടിക്ക് സമീപം സ്വകാര്യബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അമ്പതുപേര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വണ്ടൂരില്‍ നിന്ന് മഞ്ചേരിക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ടത്. ഇറക്കം ഇറങ്ങിവന്ന ബസ് അമിതവേഗതയില്‍ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ബസ്‌സ്റ്റോപ്പില്‍ ഉണ്ടായിരുന്ന എളങ്കൂര്‍- നിലമ്പൂര്‍ ബസ്സിനെ ഇടിക്കാതിരിക്കാന്‍ വെട്ടിക്കവേയാണ് കരിങ്കല്‍ മതിലില്‍ ഇടിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് ഗ്ലാസ് തകര്‍ത്ത് യാത്രക്കാരെ പുറത്തെടുത്തത്. ഉടന്‍ തന്നെ മഞ്ചേരി ജനറല്‍ ആസ്പത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.