ആമയൂര്‍റോഡ് വലിയപറമ്പില്‍ വെള്ളമില്ല

കാരക്കുന്ന് : ആമയൂര്‍ റോഡ് വലിയപറമ്പില്‍ നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്നില്ലെന്ന് പരാതി. ഉയര്‍ന്ന പ്രദേശമായ ഇവിടെ ജലനിധി പദ്ധതിയുടെ വെള്ളം എത്താത്തതാണ് ദുരിതത്തിന് കാരണം. ജലനിധിയുടെ മോട്ടോര്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന പരാതിയും നാട്ടുകാര്‍ക്കുണ്ട്.

കാരക്കുന്ന് പള്ളിപ്പടിയിലെ കുഴല്‍ കിണറില്‍ നിന്നാണ് ജലനിധി പദ്ധതിക്ക് വെള്ളമെടുക്കുന്നത്. കുഴല്‍ കിണറില്‍ നിന്ന് കൂടുതല്‍ വെള്ളമെടുക്കുന്നത് മറ്റ് കിണറുകളിലെ ജലനിരപ്പ് കുറയ്ക്കുമെന്ന ആശങ്കയില്‍ ചിലര്‍ മോട്ടോര്‍ ഓഫാക്കുന്നതാണെന്നും പരാതിയുണ്ട്.

ജനവരി മുതല്‍ വലിയപറമ്പില്‍ ജലക്ഷാമമുണ്ട്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top