തൃക്കലങ്ങോട്: പൊതുജന വായനശാല ഗ്രന്ഥാലയത്തിന്റെ അറുപതാം വാര്‍ഷികാഘോഷം
നടത്തി. ജില്ലാപഞ്ചായത്തംഗം വി. സുധാകരന്‍ ഉദ്ഘാടനംചെയ്തു. വായനശാലാ
പ്രസിഡന്റ് കെ. വിജയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ. ജയപ്രകാശ്ബാബു, ഇ.
അബ്ദുള്‍സലാം, വി.എം. ഷൗക്കത്ത്, എസ്.കെ. സുധീരന്‍, കെ.പി. മധു, കെ.ആര്‍.കെ
തൃക്കലങ്ങോട്, പി.എം. ഗംഗാധരന്‍ നമ്പൂതിരി, മനോജ് തുടങ്ങിയവര്‍
പ്രസംഗിച്ചു. സംസ്ഥാന കലോത്സവ പ്രതിഭകളുടെ നൃത്തനൃത്യങ്ങളും ജില്ലാ
പോലീസിന്റെ ട്രാഫിക് ബോധവത്കരണ നാടകവും അരങ്ങേറി.
