മഞ്ചേരിയില്‍ കാത്തിരിക്കുന്നത് ദുഷ്‌കര യാത്ര

മഞ്ചേരി: മഞ്ചേരിക്ക് സമീപമുള്ള പയ്യനാട്, നെല്ലിക്കുത്ത്, മഞ്ഞപ്പറ്റ, കാരാപറമ്പ്, മുട്ടിപ്പാലം, ആനക്കയം, നറുകര, കരുവമ്പ്രം, ചെരണി, കിടങ്ങഴി, പുല്ലൂര്‍, കരിക്കാട് എന്നീ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ നഗരത്തിലെ സ്‌കൂളുകളിലാണ് പഠിക്കാനെത്തുന്നത്. ഇതിനുപുറമെ ടൗണിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും, കമ്പ്യൂട്ടര്‍ സെന്ററുകളും, പ്രവേശ പരീക്ഷ പരിശീലന കേന്ദ്രങ്ങളും, അംഗീകൃത കലാലയങ്ങളുമടക്കമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന നൂറുകണക്കിനു വിദ്യാര്‍ഥികളുണ്ട്. രണ്ടു ബസ്സ്റ്റാന്‍ഡുകളിലും സ്‌കൂള്‍ വിട്ട നേരത്ത് കുട്ടികളുടെ തിരക്ക് വളരെയധികമാണ്.

രണ്ട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറിയിലും ഒരു എയ്ഡഡ് എച്ച്.എസ്.എസ്സിലുമായി വിവിധ ക്ലാസുകളില്‍ പഠിക്കുന്നവര്‍ പതിനായിരം വരും. ഇതില്‍ 60 ശതമാനവും സ്വകാര്യബസ്സുകളെയും ഓട്ടോറിക്ഷ പോലുള്ള കരാര്‍ വാഹനങ്ങളെയുമാണ് ആശ്രയിക്കുന്നത്. സ്വകാര്യ അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ. സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂള്‍ ബസ്സുകളിലെ വി.ഐ.പി. യാത്രസൗകര്യമുള്ളത്.

മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയിലെ കുറെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ബസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി കുറച്ചൊക്കെ പഴക്കമുള്ള സ്‌കൂള്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും മോട്ടോര്‍ വാഹനവകുപ്പിന്റെ സ്​പീഡ് ഗവര്‍ണര്‍ നിര്‍ബന്ധവും, ഇന്‍ഷൂറന്‍സ്, ടാക്‌സ് കൂട്ടിയതുമൊക്കെ തിരിച്ചടിയായിരിക്കുകയാണ്. പാവപ്പെട്ട കുട്ടികള്‍ കൂടുതല്‍ പഠിക്കുന്ന സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ ബസ് ഫീസ് കൂടുതല്‍ പിരിച്ചെടുക്കാനാവാത്തതും പ്രവര്‍ത്തന നഷ്ടമുണ്ടാക്കുന്നു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കൂടുതല്‍ ഫീസ് പിരിച്ച് സ്‌കൂള്‍ ബസ് ലാഭത്തിലാക്കുമ്പോള്‍ നഷ്ടംകാരണം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പല സ്‌കൂള്‍ ബസ്സുകളും സര്‍വ്വീസ് നിര്‍ത്തിക്കഴിഞ്ഞു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top