റോഡിന് മിനുസം; അപകടം തുടര്‍ക്കഥ

മരത്താണി: തൃക്കലങ്ങോട് മരത്താണിയില്‍ ബി.എം. ആന്റ് എ.സി. ചെയ്ത മിനുസമുള്ള നിരത്ത് അപകടക്കെണിയായി. ബുധനാഴ്ച ഉച്ചയോടെ മഞ്ചേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ചു. ചാറ്റല്‍മഴയെ തുടര്‍ന്ന് വഴുക്കല്‍ അനുഭവപ്പെട്ട റോഡില്‍ നിന്ന് സ്വകാര്യ ബസ് തെന്നി നീങ്ങി ടിപ്പര്‍ലോറിയില്‍ ഇടിക്കുകയായിരുന്നു. വീണ്ടും മുന്നോട്ട് നീങ്ങിയ ബസ് റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്ക് ഇടിച്ചു വീഴ്ത്തി. ബൈക്കിന് മുകളില്‍ കയറിയപ്പോഴാണ് ബസ് നിന്നത്.

റോഡരികില്‍ ബൈക്കിനടുത്ത് നില്‍ക്കുകയായിരുന്ന യുവാവ് ബസ് വരുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ബസ്സിന്റെ മുന്‍ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ബസ് ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ സിഗ്‌നലുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഏതാനും സമയം ബസ് തടഞ്ഞിട്ടു. മരത്താണി വളവിലെ ബസ് വെയിറ്റിങ് ഷെഡ് പൊളിച്ചു മാറ്റണമെന്നും റോഡിന്റെ മിനുസം കുറക്കാന്‍ സാങ്കേതിക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഒന്നരമാസത്തിനകം പത്തോളം അപകടങ്ങള്‍ ഇവിടെ ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top