അവധിക്കാലത്തിന് അവധി; ഇന്ന് സ്‌കൂള്‍ തുറക്കും

തൃക്കലങ്ങോട്: വേനല്‍ച്ചൂടില്‍ മണ്ണ് പാറ്റിക്കളിച്ചാഹ്ലാദിച്ച നാളുകള്‍ അവസാനിച്ചു... പുത്തനുടുപ്പും കുടയും ബാഗുമെടുത്ത് തിങ്കളാഴ്ച മുതല്‍ കുരുന്നുകള്‍ സ്‌കൂളിലേക്ക്. പുതുമഴയുടെ കലമ്പലുകള്‍ക്കൊപ്പം അറുപതിനായിരത്തിലധികം കുട്ടികളാണ് ജില്ലയില്‍ ഇത്തവണ ഒന്നാം ക്ലാസ്സിലെത്തുന്നത്. പ്രവേശനോത്സവത്തോടെ കുട്ടികളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.
കുട്ടികളുടെ വരവ് ആഘോഷമാക്കാന്‍ നിരവധി ശിശുസൗഹാര്‍ദ പരിപാടികള്‍ എസ്.എസ്.എ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസ്മുറികള്‍ ആകര്‍ഷകമാക്കാന്‍ ധാരാളം ചിത്രങ്ങളും ഉപകരണങ്ങളും സജ്ജമാക്കി. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എസ്.സി/എസ്.ടി വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും ഇക്കുറി സ്‌കൂള്‍ യൂണിഫോമും പാഠപുസ്തകവും സൗജന്യമാണെന്ന പ്രത്യേകതയുമുണ്ട്. ഈ വര്‍ഷം തുറക്കുന്ന അന്നുമുതല്‍ ഉച്ചക്കഞ്ഞി നല്‍കും. എല്‍.പി ക്ലാസ് മുതല്‍ ഐ.ടി പഠനവും തുടങ്ങും.

പാഠപുസ്തക വിതരണവും മുന്‍വര്‍ഷത്തേക്കാള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ട്.

കുട്ടികള്‍ക്കുള്ള ബാഗുകളും കുടകളും യൂണിഫോമുകളുമെല്ലാമൊരുക്കിയ സ്‌കൂള്‍ വിപണി കഴിഞ്ഞമാസം മുതല്‍തന്നെ സജീവമായിരുന്നു.

പണ്ടത്തെപ്പോലെ ചൂരല്‍വടിയുടെ നീളമോ അധ്യാപകരുടെ കണ്ണുരുട്ടലോ കുട്ടികളെ ആകുലപ്പെടുത്തുന്നില്ല. വീടുപോലെ തന്നെ സൗഹാര്‍ദമായ അന്തരീക്ഷമാണ് സ്‌കൂളുകളിലും.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top