അങ്ങനെയാണ് പത്തപ്പിരിയം വായനശാലയായത്

 പത്തപ്പിരിയം: പത്തപ്പിരിയം ഗ്രാമത്തിന്റെ പെരുമതേടി വിദ്യാര്‍ഥികളെത്തി. പുസ്തകങ്ങള്‍ നിറഞ്ഞ ഒറ്റമുറി വായനശാല ഒരു ദേശത്തിന്റെ കഥ പറഞ്ഞു. കോഴിക്കോടുനിന്ന് നിലമ്പൂരിലേക്കുള്ള ബസ്സില്‍ കയറിയാല്‍ റോഡിലുടനീളം വായനശാലകള്‍ കാണും.

പക്ഷേ ബസ്ജീവനക്കാര്‍ക്ക് മുമ്പില്‍ വായനശാല അത് ഒന്നേയുള്ളൂ. വായനശാല എന്നുപറഞ്ഞ് ടിക്കറ്റെടുക്കുന്ന ഏതൊരാളെയും ബസ്ജീവനക്കാര്‍ പത്തപ്പിരിയത്തെ കൃത്യസ്ഥലത്തിറക്കും. ആര്‍ക്കും സുപരിചിതമാണ് പത്തപ്പിരിയത്തെ വായനശാല എന്ന സ്ഥലം. ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ക്കും സൂപ്പര്‍ഫാസ്റ്റുകള്‍ക്കുമൊക്കെ ഇവിടെ സ്റ്റോപ്പുണ്ട്. അരനൂറ്റാണ്ട് മുമ്പാണ് ഇവിടെ നവോദയം ഗ്രന്ഥശാല, വായനശാല സ്ഥാപിതമായത്. കാലക്രമേണ സ്ഥലപ്പേര് 'വായനശാല'യായി.

പത്തപ്പിരിയം ജി.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ചരിത്രകഥകള്‍ തേടി ഇറങ്ങിയത്. വായന വാരാചരണത്തോടനുബന്ധിച്ചായിരുന്നു വിവരശേഖരണം.(mathrubhumi)
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top