തോട്ടിലേക്ക് മാലിന്യം ഒഴുക്കി; ആരോഗ്യവകുപ്പ് പരിശോധന നടത്തി


കണ്ടാലപെറ്റ: പത്തപ്പിരിയം കണ്ടാലപ്പൊറ്റ ചുള്ളിക്കടക്കുന്ന് വലിയ തോട്ടില്‍ മാലിന്യം ഒഴുക്കുന്നതായി പരാതി. തൊട്ടടുത്ത ക്രഷര്‍ യൂണിറ്റിലെ മാലിന്യങ്ങളാണ് തോട്ടില്‍ കലരുന്നത്. വേനലില്‍ മാലിന്യം വയലിലേക്ക് തള്ളിയിരുന്നുവെന്നും മഴ പെയ്തതോടെ ചാല്‍കീറി ഇത് തോട്ടിലേക്കൊഴുക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു.

എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രം അധികൃതര്‍ക്കാണ് നാട്ടുകാര്‍ പരാതി നല്‍കിയത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുറഹ്മാന്‍ പറമ്പാടന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.ജാഫര്‍ എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. തോട്ടില്‍ മാലിന്യം കലരുന്നതായാണ് പ്രാഥമിക കണ്ടെത്തല്‍. കമ്പനി അധികൃതര്‍ക്ക് മാലിന്യം ഒഴുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top