കാരക്കുന്ന് ന്യൂസ് രണ്ടാം വയസ്സിലേക്ക്

കാരക്കുന്നു ന്യൂസ് ബ്ലോഗ്ഗ് ഒരു വര്‍ഷം പിന്നിടുകയാണ്. ത്രിക്കലങ്ങോടിലെ വാര്‍ത്തകളും വിഷേശങ്ങളും വെബ് ലോകത്തെത്തിക്കുന്നതിന് വേണ്ടി നാട്ടിലെയും വിദേശത്തുമുള്ള ഏതാനും യുവാക്കളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി തുടക്കം കുറിച്ച ഈ വെബ് പോര്‍ട്ടല്‍ നടന്നകന്ന നാഴികക്കല്ലുകളില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒരു നാടിന്റെ നാഡീ മിടിപ്പുകളും സ്‌പന്ദനങ്ങളും പൂര്‍ണമായും എത്തിക്കാനായില്ലെങ്കിലും ഒരു പരിതി വരെ വായനക്കാരിലേക്ക് എത്തിക്കാന്‍ കഴിഞിട്ടുണ്ട് എന്ന ആത്മ വിശ്വാസത്തിലാണ് ഞങ്ങള്‍ .

രണ്ടാം വയസ്സിലേക്ക് പ്രവേശിക്കുന്ന കാരക്കുന്ന് ന്യൂസ് ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍  തീരുമാനിച്ചു. ത്രിക്കലങ്ങോട് ലെ വിവിധ ഭാഗങ്ങളിലെ വാര്‍ത്തകള്‍ ത്രിക്കലങ്ങോടുകാരുടെ സര്‍ഗ്ഗവാസനകള്‍ ,ഫോട്ടോകല്‍ .. തുടങ്ങിയവ കൂടുതല്‍ ഇനിമുതല്‍  ഉള്‍പ്പെടുത്തും.
"കാരക്കുന്ന് ന്യൂസിനു ഒരു എഡിറ്റോറിയല്‍ബോര്‍ഡ് "  ഓഗസ്സ്റ്റില്‍ രൂപീകരിക്കും.. ത്രിക്കലങ്ങോടിലെ എല്ലാ ഭാഗങ്ങളിലും റിപ്പോര്‍ട്ടമാരെ നിയമിക്കും
നാടിന്റെ പൊതു വെബ് പോര്‍ട്ടലായ കാരക്കുന്നു ന്യൂസ് ബ്ലോഗിന്റെ  പിന്നണി പ്രവര്‍ത്തകര്‍ പ്രതിഫലം  ആഗ്രഹിക്കാതെ ഈ സംരംഭത്തെ പിന്തുണക്കുന്നവരാണെന്നതിനാല്‍ അവരോടുള്ള കടപ്പാട് വാക്കുകള്‍കളില്‍ ഒതുക്കാവുനതല്ല.  ഇതിന്റെ മുന്നണിയിലും പിന്നണിയിലും സഹകരിക്കുന്ന സുഹൃത്തുക്കള്‍ക്കും, ആവിശ്യമായ സാങ്കേതിക സഹായം നല്‍കിവരുന്ന അതിരുകള്‍ക്കപ്പുറത്തുള്ള എണ്ണിയാലോടുങ്ങാത്ത സ്‌നേഹിതന്‍‌മാര്‍ക്കും, സര്‍വോപരി ലോകത്തിന്റെ നാനാ ദിക്കില്‍ നിന്നു ഓരോ പ്രഭാതങ്ങളിലും എന്റെ മോങ്ങം ന്യൂസ് ബോക്സ് തുറന്ന് വായിക്കുന്ന ഓരോ വായനക്കാര്‍ക്കും വാക്കുകളിലൊതുക്കാത്ത നന്ദിയും കടപ്പാടും രേഖപെടുത്തുന്നതോടപ്പം തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു..
ത്രിക്കലങ്ങോട്കാരുടെ ലേഖനങ്ങള്‍ , കഥ, കവിത, ചിത്രരചന തുടങ്ങിയ എല്ലാ സര്‍ഗ്ഗ കൃതികളും ഞങ്ങള്‍ക്കയച്ച് തരിക അയക്കേണ്ട വിലാസം: karakunnunews@gmail.com , facebook: karakunnunews.
Tags
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top