പ്രവേശനോത്സവം ആഘോഷിച്ചു

തൃക്കലങ്ങോട്:പുത്തനുടുപ്പും ബാഗും കുടയും വെളളക്കുപ്പിയുമായി അമ്മയുടെ തോളില്‍ കയറിയുളള യാത്ര സ്‌കൂള്‍ മുറ്റത്തെത്തുംവരെ തികഞ്ഞ ശാന്തതയിലായിരുന്നു. മുഖത്ത് ആകാംക്ഷയും. കൊടിതോരണങ്ങളും ബലൂണുകളും മറ്റും കൊണ്ട് വര്‍ണാലംകൃതമായ സ്‌കൂള്‍മുറ്റവും അവിടങ്ങളില്‍ ഓടിക്കളിക്കുന്ന കുട്ടികളെയും കണ്ടപ്പോള്‍ ആകെയൊരമ്പരപ്പ്,

അമ്മയുടെ ഒക്കത്തുനിന്ന് ക്ലാസ് ടീച്ചറുടെ കൈയിലേക്കുളള യാത്ര പലര്‍ക്കും താങ്ങാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു. പിന്നെ പൊട്ടിക്കരച്ചില്‍. മാന്തിപ്പറിക്കല്‍. കരയുന്ന കുട്ടികളെ ആശ്വസിപ്പിക്കാനെത്തുന്ന അധ്യാപികമാര്‍ക്ക് കുഞ്ഞുതല്ല്.
സ്‌കൂള്‍ തുറക്കലിന്റെ ആദ്യദിനം സംഭവബഹുലമായിരുന്നു. പുതുമുഖങ്ങളായിരുന്നു അതില്‍ താരങ്ങള്‍.തൃക്കലങ്ങോട് ലെ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ആഘോഷിച്ചു.

മഞ്ഞപ്പറ്റ ജി.എം.എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. പഞ്ചായത്തംഗം കുണ്ടുക്കര അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.കെ.മമ്മുട്ടി അധ്യക്ഷത വഹിച്ചു. വി.ഷറഫുദ്ദീന്‍, ശാരദ എന്നിവര്‍ സംസാരിച്ചു.

കാരക്കുന്ന് നായരങ്ങാടി അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി. അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റി അംഗം വേണു എടപ്പറ്റ ഉദ്ഘാടനംചെയ്തു. കെ. കല്യാണിക്കുട്ടി അധ്യക്ഷതവഹിച്ചു. രാധ മുയലുംകുന്ന്, സുമിത നടുക്കണ്ടി, കല്യാണിക്കുട്ടി, നിര്‍മല എന്നിവര്‍ സംസാരിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top