തൃക്കലങ്ങോട്-കുതിരാടം റോഡില്‍ യാത്ര കഠിനം

തൃക്കലങ്ങോട് :തൃക്കലങ്ങോട് 32 -കുതിരാടം റോഡിന്റെ തകര്‍ച്ച പൂര്‍ണമായി. ഒന്നരക്കിലോമീറ്റര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നടയാത്ര പോലും സാധിക്കാത്ത അവസ്ഥയിലാണ്.

മെറ്റലുകള്‍ ഇളകിത്തെറിച്ച് വന്‍കുഴികളാണുള്ളത്. ഇരുചക്ര വാഹനക്കാര്‍ മഴക്കുഴികളില്‍ പലപ്പോഴും തെന്നിവീണിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്താന്‍ മടിക്കുകയാണ്. നടത്തിയാല്‍തന്നെ കൂടുതല്‍ തുക ഈടാക്കും.

ആഴ്ചകള്‍ക്ക് മുമ്പ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷകള്‍ ഇവിടെ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. പഞ്ചായത്തിലെ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയിലേക്കുള്ള വഴി ഇതാണ്. ദിനംപ്രതി 60-ല്‍പ്പരം രോഗികള്‍ ആസ്​പത്രിയില്‍ വരുന്നുണ്ട്. എന്നാല്‍ ഓട്ടോറിക്ഷകള്‍ ട്രിപ്പിന് മടിക്കുന്നതോടെ രോഗികള്‍ കാല്‍നടയായി വേണം ഇവിടെയെത്താന്‍.

വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് പേരാണ് ദിനം പ്രതി ഇതുവഴി പോകുന്നത്. 15 വര്‍ഷമെങ്കിലും ആയിട്ടുണ്ട് റോഡ് പുതുക്കിപ്പണിതിട്ട്. അറ്റകുറ്റപ്പണി നടത്തിയിട്ടും വര്‍ഷങ്ങള്‍ ആകുന്നു. നാട്ടുകാര്‍ നിരവധിതവണ പഞ്ചായത്തധികൃതര്‍ക്ക് പരാതി നല്‍കി. എന്നാല്‍ നടപടി ഉണ്ടായില്ല. കുഴികളടയ്ക്കാനായി കുറേ മെറ്റലുകള്‍ തട്ടിയിടുകമാത്രമാണ് ചെയ്തത്. ഇതാവട്ടെ ഇപ്പോള്‍ കൂടുതല്‍ ദുരിതമായി. റോഡ് നന്നാക്കിയില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനായി തൃക്കലങ്ങോട് ജങ്ഷനില്‍ ഫ്‌ളക്‌സും ഉയര്‍ത്തിയിട്ടുണ്ട്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top