പഴേടം: പഴേടം എ.എല്‍.പി സ്‌കൂളിന് തൊട്ടുമുമ്പിലെ പഞ്ചായത്ത് റോഡില്‍ മലിനജലം
കെട്ടിക്കിടക്കുന്നു. ഏറെ പണിപ്പെട്ടാണ് വിദ്യാര്‍ഥികളും അധ്യാപകരും
സ്‌കൂളിലെത്തുന്നത്. റോഡില്‍ നേരത്തെയുണ്ടായിരുന്ന ഓവുചാല്‍ അടഞ്ഞതാണ്
കാരണം. വെള്ളം വന്‍തോതില്‍ കെട്ടി നില്‍ക്കുന്നതിനാല്‍ ഇതിനടുത്തുള്ള
മരങ്ങളും ഭീഷണിയാകുന്നുണ്ട്. ചീനിമരങ്ങളുടെ വേരുകള്‍ അടര്‍ന്ന നിലയിലാണ്.
പലതവണ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്ന് പരിസരവാസികള്‍ പറയുന്നു.