പള്ളിപ്പടി സജിത്ത് വധം: രണ്ടാംസാക്ഷി കൂറുമാറി

പള്ളിപ്പടി : യുവാവിനെ കഴുത്തില്‍ തോര്‍ത്തുമുണ്ടു മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം സാക്ഷി കൂറുമാറി.

കാരകുന്ന് പള്ളിപ്പടി വലിയതൊടി സജിത്ത് വധക്കേസില്‍ സാക്ഷിയായ യുവതിയാണ് കൂറുമാറിയത്.മഞ്ചേരി മൂന്നാം അതിവേഗകോടതിയില്‍ വെള്ളിയാഴ്ചയാണ് വിചാരണ തുടങ്ങിയത്. വലിയപറമ്പ് പുത്തരികണ്ടം പുറ്റാനിക്കാട് കുടുക്കില്‍ അബ്ദുള്‍ റഷീദ ്(43), കുടുക്കില്‍ ചോലക്കാട്ട് വീരാന്‍കുട്ടി (54), കുന്ദമംഗലം ചാത്തന്‍കാവ് ഉടുമ്പശ്ശേരിയില്‍ അബ്ദുള്‍ ജലീല്‍ എന്നിവരാണ് പ്രതികള്‍. 2006 നവംബര്‍ 12നാണ് സംഭവം.

ഡ്രൈവറായ സജിത്തും യുവതിയും തമ്മിലുള്ള ബന്ധമാണ് കൊലയ്ക്ക് കാരണമായത്. പുളിയ്ക്കലില്‍ യുവതിയുടെ വീട്ടിലെത്തിയ സജിത്തിനെ അവരുടെ മാതാവിന്റെ സഹോദരങ്ങളായ അബ്ദുള്‍ റഷീദും വീരാന്‍കുട്ടിയും ചേര്‍ന്ന് കൊലചെയ്യുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വെള്ളിയാഴ്ച കേസില്‍ 1,2,3,9 സാക്ഷികളെയാണ് ജഡ്ജി വി. ദിലീപ് മുമ്പാകെ വിസ്തരിച്ചത്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top