തൃക്കലങ്ങോട്: ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍, കരുമുളക് വള്ളികള്‍,
പച്ചക്കറി വിത്തുകള്‍ എന്നിവ വിതരണത്തിനെത്തിയിട്ടുണ്ട്. ഡബ്ല്യു.സി.ടി
തെങ്ങിന്‍ തൈകള്‍ക്ക് 40 രൂപയും മലയന്‍ ഓറഞ്ച് തെങ്ങിന്‍ തൈകള്‍ക്ക് 47
രൂപയും കുരുമുളക് വള്ളികള്‍ക്ക് രണ്ടുരൂപയുമാണ് വില. സ്റ്റേറ്റ്
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിപ്രകാരം വാഴകൃഷി വ്യാപന പരിപാടിയിലേക്കും
അപേക്ഷ സ്വീകരിക്കുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
