തൃക്കലങ്ങോട്: പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം ജില്ലാ പഞ്ചായത്ത്
സ്ഥിരംസമിതി അധ്യക്ഷന്‍ വി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്
പ്രസിഡന്റ് പി.കെ.മൈമൂന അധ്യക്ഷതവഹിച്ചു. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് അജിത കുതിരാടത്ത്,വൈസ് പ്രസിഡന്റ് ഇ.എ.സലാം, പഞ്ചായത്ത് വൈസ്
പ്രസിഡന്റ് കെ.ജയപ്രകാശ് ബാബു, അംഗങ്ങളായ പി.ഗീത, കെ.കെ.ജനാര്‍ദ്ദനന്‍,
ജില്ലാ പഞ്ചായത്തംഗം വി.എം.ഷൗക്കത്ത്, ബാലസഭ കോ ഓര്‍ഡിനേറ്റര്‍ വി.പി.അലി
അക്ബര്‍, സി.ഡി.എസ് പ്രസിഡന്റ് പി.കെ.സത്യവതി, അക്കൗണ്ടന്റ് ബീന എന്നിവര്‍
പ്രസംഗിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്വപ്നന്‍ സ്വാഗതവും
സി.ഡി.എസ് വൈസ് പ്രസിഡന്റ് സീന നന്ദിയും പറഞ്ഞു.