ഹാജിയാര്‍പടിയില്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്ക്ക് പരിക്ക്


ത്രിക്കലങ്ങോട് : ഹാജിയാര്‍പടിയില്‍  സ്വകാര്യബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ ന്നിരവധിപേര്ക്ക് പരിക്ക് ഇതില്‍ ഗൂഡല്ലൂര്‍ സ്വദേശിയായ ലോറി ഡ്രൈവറെ ഗുരുതരമായ പരിക്കുകളോടേ ആശുപത്രില്‍ പ്രവേശിപ്പിച്ചു. ഇന്നു(ചൊവ്വ) രാവിലെ എട്ട് മണിയോടെ യായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെയാണ് അപകടത്തില്‍ പെട്ട് പരിക്കേറ്റവരെ ആസ്​പത്രിയിലെത്തിച്ചത്.  മഞ്ചേരിയില്‍ നിന്നും ഗൂഡല്ലൂരിലേക്കു പോകുന്ന ടിപ്പര്‍ ലോറിയും വഴിക്കടവില്‍നിന്നു കോഴിക്കോടിലേക്കു പോവുന്ന ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്.അപകടമേഖലയായ ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് വേണമെന്ന നാട്ടുകാരുടെ ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരം ഗതാഗതം തടസ്സപ്പെട്ടു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top