മരത്താണി: എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
അവാര്‍ഡ് വിതരണം നടത്തി. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ 70
വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.മഞ്ചേരി നിയോജകമണ്ഡലം
മുസ്‌ലിംലീഗ് പ്രസിഡന്റ് എന്‍.സി. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. മേച്ചേരി
യാസിര്‍ അധ്യക്ഷതവഹിച്ചു. ഇ.ടി. മോയിന്‍കുട്ടി, ഗഫൂര്‍ ആമയൂര്‍, ടി.കെ.
അവറാന്‍, ഇ.എ. അബ്ദുല്‍സലാം, യൂസഫ് മേച്ചേരി, എന്‍.പി. മുഹമ്മദ്, സലീന
ബഷീര്‍, പി. അഫ്‌സല്‍, സി.കെ. സാക്കിര്‍ എന്നിവര്‍ പ്രസംഗിച്ചു.