കാരക്കുന്ന് : എളങ്കൂര്‍-പുലത്ത്-കാരകുന്ന് റോഡ് തകര്‍ന്നു.തൃക്കലങ്ങോട് പഞ്ചായത്തിലെ
ഏറ്റവും പഴക്കമുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്‌കരമായിട്ട്
വര്‍ഷങ്ങളായെങ്കിലും പരിഹാരം എന്നത് വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമായി.
പുലത്ത് സ്‌കൂള്‍പടി മുതല്‍ മൈലൂത്ത് വെളിങ്ങാട്ടിരിവരെ റോഡ് നിരവധി
ഗര്‍ത്തങ്ങളായി കിടക്കുകയാണ്. മഴവെള്ളം കുഴിയില്‍ കെട്ടിനില്ക്കുന്നത്
ഇരുചക്ര വാഹനക്കാരെയാണ് ഏറെ ബാധിക്കുന്നത്. ഓട്ടോറിക്ഷകള്‍പോലും ഇതുവഴി
വരാന്‍ മടിക്കും.
മാര്‍ച്ചില്‍ റോഡില്‍ അവിടവിടെ ഓട്ടയടച്ചു പോയതേ യുള്ളൂവെന്നാണ് നാട്ടുകാരുടെ പരാതി.
മാര്‍ച്ചില്‍ റോഡില്‍ അവിടവിടെ ഓട്ടയടച്ചു പോയതേ യുള്ളൂവെന്നാണ് നാട്ടുകാരുടെ പരാതി.