ഹാജിയാര്‍പ്പടി: ഹാജിയാര്‍പടിയില്‍ ഇന്നു രാവിലെആയിരുന്നു അപകടം ഉണ്ടായത്. മഞ്ചേരി ഭാഗത്ത് നിന്നും വരികയായിരുന്ന എയര്‍പ്പോര്‍ട്ട് ടാക്സ്സി കാറും സ്വകാര്യ ബസ്സും കൂടിഇടിച്ചാണ് അപകടം ഉണ്ടായത്.ബസ്സ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിടയിലാണ് അപകടം ഉണ്ടായത് അപകടത്തില്‍ പെട്ട കാര്‍ സമീപത്തെ വീട് തകര്‍ത്തു തെന്നിമറിഞ്ഞു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു..ഇവിടെ പത്ത് ദിവസം മുമ്പാണ് മറ്റൊരു ബസ്സും ടിപ്പര്‍ലോറിയും കൂട്ടി ഇടിച്ചിരുന്നത് അപകടമേഖലയായ ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് വേണമെന്ന് നാട്ടുകാര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും അപകടങ്ങള്‍ ഒഴിവാകാനുള്ള ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
ന്യൂസ്: സഫു.കാരക്കുന്ന്
ന്യൂസ്: സഫു.കാരക്കുന്ന്