പത്തിരിതന്നെ താരം; മണ്‍ചട്ടിയോ ബഹുകേമം

മമ്പാട്: 'പത്തിരിയും മണ്‍ചട്ടിയും' അഭേദ്യമായ ബന്ധമുണ്ട്. പതിറ്റാണ്ടുകളായി അടുക്കളകളില്‍ ചങ്ങാതിമാരായി തുടര്‍ന്നവര്‍. നോമ്പുകാലങ്ങളില്‍ 30 ദിവസവും പരസ്​പരപൂരകങ്ങളായി വര്‍ത്തിച്ചവര്‍.
പത്തിരി ചുട്ടുതിന്നാന്‍ മണ്‍ചട്ടിതന്നെയാണ് ആരോഗ്യദായകം. പത്തിരിയും മണ്‍ചട്ടിയും എന്നാണ് പറച്ചിലെങ്കിലും പലര്‍ക്കും ഇന്ന് പത്തിരി തയ്യാറാക്കാന്‍ മണ്‍ചട്ടി വേണ്ട.

എങ്കിലും ഇന്നും ആവശ്യക്കാരുണ്ടെന്ന് നിര്‍മാതാക്കളും വ്യാപാരികളും പറയുന്നു. ഒരേസമയം മൂന്നെണ്ണംവരെ പത്തിരി ചുട്ടെടുക്കാന്‍ വലുപ്പമുള്ള ചട്ടികളും ആവശ്യക്കാര്‍ക്ക് നല്‍കുന്നു. ഇത്തവണ റംസാനില്‍ 400 ചട്ടികളാണ്, 12-ാം വയസ്സില്‍ മണ്‍പാത്ര നിര്‍മാണം തൊഴിലാക്കിയ വേലായുധന്‍ കടകളിലെത്തിച്ചത്.

ഓര്‍ഡര്‍ ലഭിച്ചാല്‍ തുടര്‍ന്നും ഉണ്ടാക്കും. രണ്ടുമാസംകൊണ്ടാണ് 400 ചട്ടികള്‍ രൂപപ്പെടുത്തിയതെന്ന് അദ്ദേഹം പറയുന്നു. റംസാന്‍ മാസത്തോടനുബന്ധിച്ചാണ് ചട്ടി നിര്‍മാണത്തിലേക്ക് തിരിയുക.
നോമ്പുകാലത്ത് ഉച്ചയ്ക്കുശേഷം പ്രധാനം പത്തിരി പരത്തുന്നതിന്റെ നേര്‍ത്ത ശബ്ദംതന്നെ.
നേര്‍ത്ത ഗന്ധം പരത്തിയും പത്തിരി റംസാനില്‍ അടുക്കളയുടെ റാണിയാകും. ചൂടുതട്ടി വേവുമ്പോള്‍ മണ്‍ചട്ടിയിലാണെങ്കില്‍ ഒരു പ്രത്യേക സുഗന്ധംതന്നെ. മണ്‍ചട്ടിയില്‍ ചുട്ടെടുത്ത പത്തിരിക്ക് രുചിയും പത്തരമാറ്റാണെന്ന് മുതിര്‍ന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top