കാരക്കുന്ന് : അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ് കാരക്കുന്ന് ഗവ.
എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികള്‍. പരിമിതസൗകര്യങ്ങള്‍
മാത്രമാണിവിടെയുള്ളത്. എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും നൂറു
ശതമാനത്തിനോടടുത്ത് ജയം നേടിയ സര്‍ക്കാര്‍ വിദ്യാലയമാണിത്. മതിയായ ക്ലാസ്
മുറികള്‍, ടോയ്‌ലറ്റുകള്‍, ലൈബ്രറി എന്നിവയൊന്നുമിവിടെയില്ല.
ഇവിടെ ഫിസിക്‌സ് ലാബില്ല. മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്ക് ടോയ്‌ലറ്റ് സൗകര്യവും ലഭ്യമല്ല. പുതിയ കെട്ടിടങ്ങക്കും മറ്റു സൗകര്യങ്ങള്‍ക്കുമായി സമീപത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലക്ഷങ്ങളുടെ ഫണ്ട് ലഭിച്ചു. പ്ലസ്‌വണ്‍ അധികസീറ്റുകള്‍ ഏറ്റെടുക്കാന്‍ സ്‌കൂളില്‍ സൗകര്യങ്ങളില്ലാത്ത സ്ഥിതിയാണ്. സ്‌കൂളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മഞ്ചേരി മണ്ഡലം കെ.എസ്.യു അധികൃതര്‍ക്ക് നിവേദനം നല്‍കി.