തൃക്കലങ്ങോട്: തൃക്കലങ്ങോട് മാനവേദന്‍ യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ വിവിധ തരം ഔഷധസസ്യങ്ങളുടെ തോട്ടം നിര്‍മിച്ചു. ഔഷധസസ്യം
നട്ട് തോട്ടം ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ്
ബാബു നിര്‍വഹിച്ചു. സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ കെ. വത്സല, അധ്യാപകരായ
എന്‍. അമീര്‍, കെ. സുനന്ദ, ജോ സൂസന്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.