പത്തപ്പിരിയത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് 30 ഓളം പേര്‍ക്ക് പരിക്ക്

പത്തപ്പിരിയം: സി.എന്‍.ജി റോഡില്‍ എടവണ്ണ പത്തപ്പിരിയത്ത് കെ.എസ്.ആര്‍.ടി.സി. ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ ഒമ്പത് പേരെ മഞ്ചേരി ജനറല്‍ ആസ്​പത്രിയിലും എട്ടുപേരെ എടവണ്ണ ഇ.കെ.നായനാര്‍ സ്മാരക സഹകരണ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. പത്തപ്പിരിയം സ്‌കൂള്‍ പടിക്കടുത്ത വളവില്‍ ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. മഞ്ചേരിയില്‍ നിന്ന് നിലമ്പൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സും എതിരെ വന്ന സ്വകാര്യ ബസുമാണ് ഇടിച്ചത്. അമിത വേഗതയിലായിരുന്ന സ്വകാര്യബസ് പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സിയില്‍ തട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ മുന്‍വശം തകര്‍ന്നു. പരിക്കേറ്റ കണ്ടക്ടര്‍ കെ.കൃഷ്ണന്‍ വണ്ടൂര്‍, മൊയ്തീന്‍ പോത്തുവെട്ടി(63), മൊയ്തീന്‍ കുരിക്കള്‍ പോത്തുവെട്ടി(58), ബാലകൃഷ്ണന്‍ വഴിക്കടവ്(49), ശാന്തമ്മ കൊണ്ടോട്ടി(48), ശശിധരന്‍ മലപ്പുറം (44), അബ്ദുല്‍ നാസര്‍, അബ്ദുറഹീം, അബ്ദുല്‍ അസീസ് എന്നിവര്‍ ജനറല്‍ ആസ്​പത്രിയിലാണ്.

കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ കെ.ഷാജി ചേലമ്പ്ര (40), വേലായുധന്‍ കാരക്കുന്ന്(53), മുജീബ് കാട്ടുമുണ്ട(32), സിന്ധു(32), സ്മിത ചാത്തല്ലൂര്‍(30), അയ്യപ്പന്‍ കല്ലിടുമ്പ്, ഹൈദരലി മമ്പാട് (24) സുധീഷ് കാവനൂര്‍ എന്നിവരാണ് എടവണ്ണ സഹകരണാസ്​പത്രിയില്‍ ചികിത്സ തേടിയത്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top