പത്തരമാറ്റ് പവനും തോല്‍ക്കും അലവിയുടെ ഈ സത്യസന്ധതയ്ക്ക് മുമ്പില്‍

മഞ്ചേരി: ഓട്ടോഡ്രൈവറുടെ സത്യസന്ധതയില്‍ വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചത് ഇരുപത് പവന്റെ സ്വര്‍ണാഭരണങ്ങള്‍.
മഞ്ചേരി പയ്യനാട് ചോലയ്ക്കല്‍ വടക്കാങ്ങരപറമ്പില്‍ ഇ. കെ. അലവിക്കുട്ടിയാണ് സത്യസന്ധതയുടെയും മനുഷ്യത്വത്തിന്റെയും മാതൃകയായത്. ചെട്ടിയങ്ങാടി പതിയില്‍ ഹൗസില്‍ സുബൈദയ്ക്കാണ് നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വര്‍ണം തിരികെ ലഭിച്ചത്.
മഞ്ചേരിയില്‍ സ്വകാര്യ ആസ്​പത്രിക്ക് മുമ്പില്‍നിന്ന് ചൊവ്വാഴ്ച നാലിനാണ് സുബൈദ പല്ലൂര്‍ അത്താണിക്കലേക്ക് ഓട്ടം വിളിച്ചത്. വീട്ടില്‍ ആരുമില്ലാത്തതിനാല്‍ കള്ളന്‍മാരെ ഭയന്ന് സ്വര്‍ണം കവറിലാക്കി കൈയിലെടുക്കുകയായിരുന്നു. എന്നാല്‍ ഇത് ഓട്ടോയില്‍വെച്ച് മറന്നു.
സ്വര്‍ണം നഷ്ടപ്പെട്ടെന്ന് അറിഞ്ഞതോടെ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. അതേസമയം വാഹനത്തില്‍നിന്ന് കിട്ടിയ പൊതി അലവിക്കുട്ടി സൂക്ഷിച്ചുവെച്ചിരുന്നു. ബുധനാഴ്ച രാവിലെ മഞ്ചേരി സ്റ്റേഷനില്‍ സ്വര്‍ണം എല്പിച്ചു. പോലീസ് ഇത് ഇദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ത്തന്നെ ഉടമസ്ഥയ്ക്ക് നല്‍കി. 63കാരനായ അലവിക്കുട്ടി 26 വര്‍ഷമായി മഞ്ചേരിയില്‍ ഓട്ടോ ഓടിക്കുകയാണ്.(mathrubhumi)
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top