തൃക്കലങ്ങോട് : ഹാജിയാര്‍പടിയില്‍ ലോറിയും ബസ്സും തമ്മില്‍ കൂട്ടിമുട്ടി വന്‍ ദുരന്തം ഒഴിവായി. ആനക്കോട്ടുപുറത്ത് നിന്നും മഞ്ചേരിയിലേക്ക് വരികയായിരുന്ന ടി.പി.സണ്‍സ് എന്ന മിനിബസ്സും മഞ്ചേരി ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയുംതമ്മിലാണ് അപകടമുണ്ടായത് . ലോറി മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, യാത്രക്കാരെ ഇറക്കാന്‍ ബസ്സ് സ്റ്റോപ്പിലേക്ക് നിര്‍ത്തുന്നതിനിടയിലാണ് ലോറി ഇടിച്ചത് . ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനവും വീടിന്റെ മുകളിലേക്ക് മറിഞ്ഞു.
ജുമഅ: സമയത്ത് ആയതിനാല്‍ യാത്രക്കാര്‍ കുറവായത്കൊണ്ടും ഇലക്ടിക്ക് ലൈന്‍ തട്ടാതിരുന്നതിനാലും വന്‍ ദുരന്തം ഒഴിവായി. ലോറി ട്രൈവര്‍ക്ക് ഗുരുതര പരിക്കുക്കും ബസ്സ് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ബസ് ഉയര്‍ത്തിയത്. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇതിനുമുമ്പും നിരവധി വാഹനാപകടങ്ങള്‍ ഉണ്ടായിട്ടും ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും യാതൊരു പ്രതിവിധിയും ഉണ്ടാവാതതിനാല്‍ നാള്‍ക്കുനാള്‍ അപകടങ്ങള്‍ കൂടിവരികയാണെന്ന് നാട്ടുകാര്‍ അറിയിച്ചു.ഇതൊരു തുടര്‍ക്കഥ ആയതിനാള്‍ അധികാരികള്‍ കണ്ണ് തുറന്നില്ലെങ്കില്‍ സമരമുറകളുമായി മുന്നോട്ട് പോകുവാന്‍ നാട്ടുകാരും വിവിധ സഘടനകളും തീരുമാനിച്ചു.
ന്യൂസ്: ഫക്റുദ്ദീന്‍ പള്ളിപ്പടി.