കാരക്കുന്ന്: സമുദായത്തിനും നാടിനും മാത്യുകയായി കാരക്കുന്ന് സംയുക്ത മഹല്ല് പ്രഖ്യാപന സമ്മേളനം സമാപിച്ചു.പഴേടം,ഷാപ്പിങ്ക്കുന്നു,പുലത്ത് തുടങ്ങിയ സ്തലങ്ങളിലെ വിവിധ മഹല്ലുകൾ കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട സംയുക്ത മഹല്ല് സമിതി കേരളത്തിലെ മുഴുവൻ മുസ്ലിം മഹല്ലുകൾക്കും മാത്യുകയാണെന്ന് സമിതിയുടെ പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഓരോ മഹല്ലിലേയും കാരണവന്മാർ ബോധവൽക്കരിക്കപ്പെടുകയും യുവ തലമുറക്ക് മതിയായ ദിശാബോധം നൽകുകയും ചൈതാൽ സമുദായ ഐക്യത്തിനും മഹല്ലുകളിലെ പരസ്പര സഹകരണത്തിനും ആക്കം ക്കൂട്ടാൻ കഴിയുമെന്ന് ഉൽഘാടനം നിർവഹിച്ച കെ.എൻ.എം സംസ്താന അദ്യക്ഷൻ ടി.പി. അബ്ദുള്ള കോഴ മദനി പ്രസ്താപിച്ചു.
സമ്മുദായ സംഘടനകൾ തമ്മിലുള്ള ഐക്യ സാധ്യതകളേ ശക്തിപ്പെടുത്താൻ ഇത്തരം മഹല്ലു സമിതികൾ സഹായകരമാണെന്ന് ഐ.എസ്.എം. ജനറൽ സെക്രട്ടറി ഡോ.ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു.
എല്ലാവർക്കും അംഗീകരിക്കാൻ കഴിയുന്ന പൊതു മുസ്ലിം കലണ്ടർ രൂപപ്പെടുത്താനുള്ള നേത്യുത്തതിന്റെ അണിയറ ശ്രമങ്ങൾ വിജയം കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ജമാഅത്തേ ഇസ്ലാമി അസി.അമീർ. ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
സമുദായത്തെ അന്യായമായി പ്രതിക്കൂട്ടിൽ നിർത്തി പീഡിപ്പിക്കാൻ കോപ്പുക്കൂട്ടുന്ന ഈ കാലഘട്ടത്തിൽ ശാഖാപരമായ ഭിന്നതകൾ മറന്ന് സമുദായം ഐക്യപ്പെടണമെന്ന് അഡ്വ.എം ഉമ്മർ എം.എൽ.എ അദ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
പി.അബ്ദുൽ ഖാദർ മൌലവി സ്വാഗതവും,കെ.അബ്ദുള്ള മാസ്റ്റർ നന്ദിയും പറഞ്ഞു.