ത്യക്കലങ്ങോട് : കാരക്കുന്നിൽ പുതിക്കിപണിയുന്ന ഓവുപാലത്തിന്റെ നിർമാണ പ്രവർത്തി നടക്കുന്നതിനാൽ മിക്ക സമയങ്ങളിലും മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിടുന്നു.
കഴിഞ്ഞ ഞായറാഴ്ച്ച മലപ്പുറത്ത് വിലക്കയറ്റത്തിനെതിരെ സി.പി.എം ന്റെ സമര പരിപാടിക്ക് പോവുന്ന നൂറുകണക്കിനു വാഹനങ്ങൾ ഇതു വഴി കടന്നുവന്നപ്പോൾ 6 മണികൂറുകളോളം ഗതാഗത തടസ്സമുണ്ടാവുകയും തുടർന്ന് വൈകുന്നേരം 3 മണിമുതൽ രാത്രി 9 മണിവരെ കാരക്കുന്ന് ജംഗ്ഷനിൽ നിന്നും പ്രധാന റോഡുകളായ നിലമ്പൂർ റോഡിൽ ചീനിക്കൽ വരേയും, വണ്ടൂർ റോഡിൽ പഴേടം വരേയും, മഞ്ചേരി ഭാഗത്ത് 32 വരേയും ബ്ലോക്ക് അനുഭവപ്പെടുകയും തുടർന്ന് നാട്ടുകാരും സമരക്കാരും ചേർന്നു ഗതാഗത തട്സ്സം നിയന്ത്രിച്ചു. ഇതിനിടയിൽ സി.പി.എം പ്രവർത്തകർ സമരക്കാരുടെ വാഹനങ്ങളേ മാത്രം കടത്തിവിടാൻ ശ്രമിച്ചത് നാട്ടുകാരേയും മറ്റു യാത്രക്കാരെയും രോഷാകുലരാകുകയും അത് തടയാൻ ശ്രമിക്കുന്നതിനിടയിൽ ചെറിയതോതിൽ സംഘർശമുണ്ടാവുകയും,പിന്നീട് നാട്ടുകാരും പോലീസും ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.