തൃക്കലങ്ങോട്:പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു.
തൃക്കലങ്ങോട് 21-ാം വാര്‍ഡ് പ്രതിനിധിയായ കെ. ജയപ്രകാശ്ബാബുവാണ് പഞ്ചായത്ത് അംഗത്വമടക്കം രാജിവെച്ചത്. കെട്ടിടനിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ്(ഐ.എന്‍.ടി.യു.സി) ജില്ലാപ്രസിഡന്റ്, തൃക്കലങ്ങോട് സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനങ്ങളും ഒഴിഞ്ഞതായി വാര്‍ത്താസമ്മേളനത്തില്‍ ജയപ്രകാശ്ബാബു അറിയിച്ചു.
പാര്‍ട്ടിയിലെ ഗ്രൂപ്പിസം മൂര്‍ച്ഛിച്ചതിനാല്‍ ഈ സ്ഥാനങ്ങള്‍ വഹിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.എട്ടുവര്‍ഷമായി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. 40 വര്‍ഷത്തോളം സി.പി.എമ്മിന്റെ കുത്തക സീറ്റായിരുന്ന കരിക്കാട് വാര്‍ഡില്‍ 2006ല്‍ ജയിച്ചതാണ് ജയപ്രകാശ്ബാബുവിനെ ശ്രദ്ധേയനാക്കിയത്. 2010-ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ 400-ലധികം വോട്ടുകള്‍ക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്.
നിലവില്‍ യു.ഡി.എഫിന് 12ഉം എല്‍.ഡി.എഫിന് 11 ഉം അംഗങ്ങളുള്ള തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തില്‍ ജയപ്രകാശ്ബാബുവിന്റെ രാജിയോടെ തുല്യനിലയായിയിരിക്കുകയാണ്. പഞ്ചായത്ത് സെക്രട്ടറി രാജി സ്വീകരിച്ചു.