വൈസ് പ്രസിഡന്റിന്റെ രാജി: കോണ്‍ഗ്രസ്സില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷം

തൃക്കലങ്ങോട്: തൃക്കലങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ് ബാബു പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും പാര്‍ട്ടിയിലെ സ്ഥാനമാനങ്ങളും രാജിവെച്ച് ഗ്രൂപ്പിസത്തിനെതിരെ തുറന്നടിച്ചത് കോണ്‍ഗ്രസില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമാക്കി. കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി രാജിപ്രഖ്യാപിച്ച ജയപ്രകാശ് ബാബുവുമായി നേതൃത്വം അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും രാജി തീരുമാനത്തില്‍നിന്നും പിറകോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജിക്കത്ത് തിരഞ്ഞെടുപ്പ്കമ്മീഷന് അയച്ചുകൊടുത്തതോടെ ഒരു മാസത്തിനകം പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഉറപ്പായിക്കഴിഞ്ഞു.

23 അംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 11 അംഗങ്ങള്‍ വീതമായതോടെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് യു.ഡി.എഫിന് തലവേദനയാകും.

പ്രതിപക്ഷത്തിനാണെങ്കില്‍ അധികാരം തിരിച്ചുപിടിക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ് ഗ്രൂപ്പുവഴക്ക്.

മുന്നണിയില്‍ പടലപ്പിണക്കങ്ങളും പലതവണയുണ്ടായിട്ടുള്ള തൃക്കലങ്ങോട്ട് ഇപ്പോഴുള്ള പതിവ് വഴക്ക് രാജിയോളം എത്തിയത് കോണ്‍ഗ്രസ് നേതാക്കളെ അമ്പരപ്പിച്ചു.

എ ഗ്രൂപ്പിലെ പ്രവര്‍ത്തകരെ വിശാല ഐ ഗ്രൂപ്പില്‍ എത്തിക്കുന്നതിന് ചില നേതാക്കള്‍ ശ്രമിക്കുന്നതാണ് ജയപ്രകാശ് ബാബുവിനെ ചൊടിപ്പിച്ചത്. അതേസമയം മന്ത്രി എ.പി. അനില്‍കുമാറിനെ താന്‍ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ജയപ്രകാശ് ബാബു വ്യക്തമാക്കി. മന്ത്രിയുടെ പേരുപറഞ്ഞ് മറ്റുചിലയാളുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക്ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നം പാര്‍ട്ടി നേതൃത്വത്തില്‍ പരിഹരിക്കാന്‍ കഴിയുന്നതാണെന്നും കോണ്‍ഗ്രസ് വിട്ട് മറ്റെവിടെയും പോകാന്‍ താത്പര്യമില്ലെന്നും ജയപ്രകാശ് ബാബു അറിയിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top