തൃക്കലങ്ങോട്: പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെച്ച കെ.
ജയപ്രകാശ്ബാബുവിനെതിരെ കോണ്‍ഗ്രസ്സിന്റെ മണ്ഡലം വൈസ്പ്രസിഡന്റും
പഞ്ചായത്ത് അംഗവുമായ ലുഖ്മാന്‍ പുലത്ത് രംഗത്തെത്തി.
എ ഗ്രൂപ്പ് പ്രതിനിധിയായ ജയപ്രകാശ്ബാബു മന്ത്രി എ.പി. അനില്‍കുമാറിനെ മറയാക്കി സ്വന്തം ഗ്രൂപ്പിലെ പടലപ്പിണക്കങ്ങള്‍ മറച്ചുവെക്കുകയാണെന്ന് ലുഖ്മാന്‍, ടി.പി. ഉസ്മാന്‍, സത്യന്‍, ഉമ്മര്‍ തരികുളം എന്നിവര്‍ ആരോപിച്ചു. മണ്ഡലത്തിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പല ആവശ്യങ്ങള്‍ക്കും മന്ത്രി അനില്‍കുമാറിനെ വീട്ടില്‍പോയി കാണുന്നത് ഗ്രൂപ്പ് പ്രവര്‍ത്തനമായി കാണുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രണ്ട് തട്ടിലാക്കാനുള്ള ശ്രമമാണെന്നും ഇവര്‍ പറഞ്ഞു.
എ ഗ്രൂപ്പിന്റെ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് തെറ്റിദ്ധാരണ പരത്തുന്നതെങ്കില്‍ കോണ്‍ഗ്രസ് അംഗത്വമാണ് ജയപ്രകാശ്ബാബു രാജിവെക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
തൃക്കലങ്ങോട് പഞ്ചായത്തില്‍ മന്ത്രി അനില്‍കുമാര്‍ ഗ്രൂപ്പ് യോഗം വിളിക്കുകയോ അത്തരം യോഗങ്ങളില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും നുണപ്രചാരണം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.