ഗണിതദിനം ആചരിച്ചു

തൃക്കലങ്ങോട്: ദേശീയ ഗണിതശാസ്ത്ര വര്‍ഷത്തോടനുബന്ധിച്ച് മാനവേദന്‍ യു.പി.സ്‌കൂളില്‍ ഗണിതദിനം ആചരിച്ചു. കുട്ടികളുടെ വിളംബര ജാഥയോടുകൂടി പരിപാടി ആരംഭിച്ചു.
കുട്ടികളെ രാമാനുജന്‍, പൈഥഗോറസ്, യുക്ലിഡ്, ആര്യഭടന്‍ എന്നിങ്ങനെ നാല് ഗ്രൂപ്പുകളാക്കി ഗണിതശാസ്ത്ര പ്രദര്‍ശനവും നടത്തി.
ഗണിതവുമായി ബന്ധപ്പെട്ട് തിരുവാതിര, വഞ്ചിപ്പാട്ട്, നാടകങ്ങള്‍, മാജിക്കുകള്‍, മാജിക്‌സ്‌ക്വയര്‍ ഡാന്‍സ് എന്നിവയും നടന്നു.
രക്ഷിതാക്കളുടെ ഗണിതകൂട്ടായ്മയും രൂപവത്കരിച്ചു. രക്ഷാകര്‍ത്തൃ യോഗം പി.ടി.എ പ്രസിഡന്റ് ഷംസുദ്ദീന്‍ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ ഗംഗാധരന്‍ നമ്പൂതിരി അധ്യക്ഷതവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജ്യോതി, മാത്‌സ് ക്ലബ്ബ് കണ്‍വീനര്‍ ലിജി എന്നിവര്‍ പ്രസംഗിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top