ചികിത്സാ സഹായം തേടുന്നു

എളങ്കൂര്‍ കുളനെല്ലൂര്‍ കോളനിയിലെ മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന ജിതിന്‍ എന്ന 7-ാം ക്ലാസ്സുകാരന്‍ ചികിത്സാ സഹായം തേടുന്നു. എളങ്കൂര്‍ പിഎംഎസ്എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ അസുഖം കാരണം കുടുംബം നന്നേ പ്രയാസപ്പെടുകയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ഹൈപ്പോപിറ്റിയൂട്ടറിസം എന്ന അസുഖമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹോര്‍മോണ്‍ ചികിത്സയിലൂടെ പഴയപടിയിലെത്തിക്കാന്‍ കഴിയുമെങ്കിലും 5 ലക്ഷം രൂപ ചെലവ് വരും.

അച്ഛന്‍ തുടിവെട്ടി ഈശ്വരന്‍ കൂലിപ്പണിയെടുത്താണ് ഇപ്പോള്‍ ചികിത്സയ്ക്കും കുടുംബത്തിന്റെ ചെലവിനുമുള്ള പണം കണ്ടെത്തുന്നത്. സാമ്പത്തികപ്രയാസം അനുഭവിക്കുന്ന ജിതിനെ സഹായിക്കാന്‍ നാട്ടുകാര്‍ സി. ഭാസ്‌കരന്‍ (ചെയ), പി. രാമന്‍ (കണ്‍), എം. കാര്‍ത്ത്യായനി (രക്ഷാ) എന്നിവരടങ്ങുന്ന സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. കൂടാതെ എളങ്കൂര്‍ സഹകരണബാങ്കില്‍ 4744 എന്ന നമ്പറില്‍ അക്കൗണ്ടും തുടങ്ങി. വിവരങ്ങള്‍ക്ക് 9048011149.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top