ക്വാറിയിലെ വെള്ളത്തില്‍ പെട്ടി ഓട്ടോ; അഗ്‌നിശമന സേനക്കാരെത്തി വാഹനം പുറത്തെടുത്തു

ആമയൂര്‍കുന്നുംപുറത്ത് കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ പെട്ടി ഓട്ടോ ഗുഡ്‌സ് താഴ്ന്ന നിലയില്‍ കണ്ടെത്തി. വാഹനത്തില്‍ ഡ്രൈവര്‍ കുരുങ്ങിയിട്ടുണ്ടെന്നും വാര്‍ത്ത പരന്നു. ഇതിനിടെ പോലീസും സ്ഥലത്തെത്തിയിരുന്നു. സ്ഥലത്തെ യുവാക്കളിറങ്ങി മുങ്ങിനോക്കി ഡ്രൈവറില്ലെന്ന് ഉറപ്പുവരുത്തി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ക്വാറിയിലെ വെള്ളത്തില്‍ വാഹനം കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഓടിക്കൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

എസ്.ഐ. ഇ.വി.ജയപ്രകാശും സംഘവും സ്ഥലത്തെത്തി. മലപ്പുറത്തുനിന്ന് അഗ്‌നിശമന സോനാവിഭാഗമെത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കയര്‍കെട്ടിവലിച്ച് വൈകിട്ട് ആറോടെ ഉയര്‍ത്തി. വാഹന ഉടമകള്‍ മഞ്ചേരി സ്വദേശികളാണെന്ന് ബോധ്യപ്പെട്ടതായി പോലീസ് പറഞ്ഞു. വാഹനം മോഷണം പോയതായി ഇവര്‍ ഒരു മാസം മുമ്പ് മഞ്ചേരി പോലീസില്‍ അറിയിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top