പേ വിഷബാധ: എളങ്കൂരില്‍ പശുക്കുട്ടിയെ വെടിവെച്ചുകൊന്നു

എളങ്കൂര്‍ ആലുങ്ങലില്‍ പേ വിഷബാധയേറ്റ പശുക്കുട്ടിയെ വെടിവെച്ച് കൊന്നു.

ചീരാന്‍തൊടി ഫാത്തിമയുടെ വീട്ടിലെ ഒരു വയസ്സുള്ള പശുക്കുട്ടിക്കാണ് പേ വിഷബാധയേറ്റത്. ശനിയാഴ്ച വൈകിട്ടാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങിയത്. ജില്ലാകളക്ടറുടെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തിലാണ് പശുക്കുട്ടിയെ കൊന്നത്.

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ തെരുവുനായ ശല്യം ഏറിയിട്ടുണ്ട്. കഴിഞ്ഞമാസം എളങ്കൂര്‍ ചാത്തക്കാട് പശു പേ വിഷബാധയേറ്റ് മരിച്ചിരുന്നു. നായയുടെ കടിയേറ്റുംവളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റും നിരവധി പേര്‍ ചികിത്സ തേടുന്നുണ്ട്.

ആലുങ്ങല്‍ എടക്കാട്, വലിയപോയില്‍, പാതിരിക്കോട് തുടങ്ങിയ ഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാവുകയാണ്. അനധികൃത അറവ് ശാലകളാണ് ഇവ പെരുകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top