എളങ്കൂര്‍ കാരയില്‍ എ.എല്‍.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം
അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. കമ്പ്യൂട്ടര്‍ ലാബിന്റെ
ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വി.എം. ഷൗക്കത്ത്, സ്‌കൂള്‍ മാഗസിന്‍
പ്രകാശനം പഞ്ചായത്ത് മെമ്പര്‍ കെ.കെ. ജനാര്‍ദ്ദനനും നിര്‍വ്വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ടി.പി. മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. ടി.പി.
ഉസ്മാന്‍, എം. അബ്ബാസ്, എച്ച്.എം. മുംതാസ് കെ.ടി, എം. സുരേഷ് കുമാര്‍, എം.
മരക്കാര്‍, രാമചന്ദ്രന്‍ വെള്ളാമ്പറ്റ, ആച്ച, എം. കുട്ടിഅപ്പു, പി.ടി.എ.
പ്രസിഡന്റ് എം. ബാലകൃഷ്ണന്‍, എം.എ. ബഷീര്‍എന്നിവര്‍ പ്രസംഗിച്ചു.