തൃക്കലങ്ങോട്: മാനവേദന്‍ യു.പി.സ്‌കൂളിന്റെ 79-ാം വാര്‍ഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. പരിപാടികളുടെ ഉദ്ഘാടനകര്‍മം വണ്ടൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ. അബ്ദുള്‍സലാം നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി. ഷംസുദ്ദീന്‍ അധ്യക്ഷതവഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ് ബാബു, പ്രധാനാധ്യാപകന്‍ പി.എ. ഗംഗാധരന്‍ നമ്പൂതിരി, എസ്.ആര്‍.ജി കണ്‍വീനര്‍ യു.പി. രാജാമണി, പി.ടി.എ എക്‌സിക്യുട്ടീവ് അംഗം പി. സുജികുമാര്‍, എം.പി.ടി.എ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാ കുട്ടികള്‍ക്കും പി.ടി.എ കമ്മിറ്റി സമ്മാനങ്ങള്‍ വിതരണം ചെയ്തു. 33 വര്‍ഷത്തെ ഒദ്യോഗിക ജീവിതത്തിനുശേഷം സര്‍വീസില്‍നിന്ന് വിരമിച്ച എലിസബത്തിന് പി.ടി.എ യാത്രയയപ്പ് നല്‍കി. സ്റ്റാഫ് സെക്രട്ടറി ജ്യോതി ജി. നായര്‍ നന്ദി രേഖപ്പെടുത്തി.