വികസനസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സലീന ബഷീറാണ് ബജറ്റ് അവതരിപ്പിച്ചത്.
റോഡ് വികസനം (ഒന്നരക്കോടി), കുടിവെള്ളം(90 ലക്ഷം), കുടിവെള്ള കിണര്‍ (10 ലക്ഷം), വികലാംഗവിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് (12ലക്ഷം), ഐ.എ.വൈ.വീടുകള്‍(63 ലക്ഷം), തെരുവ് വിളക്കുകള്‍(15ലക്ഷം), വെള്ളപ്പൊക്ക- വരള്‍ച്ചാ ദുരിതാശ്വാസം(20 ലക്ഷം), കെട്ടിടനിര്‍മ്മാണം (15 ലക്ഷം), ആശ്രയ (10ലക്ഷം) എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്. പശ്ചിമഘട്ട വികസനത്തിന് 35 ലക്ഷവും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് മൂന്നു കോടി രൂപയും നീക്കി വെച്ചു. പ്രസിഡന്റ് പി.കെ.മൈമൂന അധ്യക്ഷത വഹിച്ചു.
