കാരക്കുന്ന്: സോളിഡാരിറ്റിയുടെയും തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തിന്റെയും 
സംയുക്ത ആഭിമുഖ്യത്തില്‍ പഴേടം അനാര്‍ക്കുന്നില്‍ നടപ്പാക്കിയ ജനകീയ 
കുടിവെള്ളപദ്ധതി തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായൂത്ത് പ്രസിഡന്റ് പി.കെ. മൈമൂന 
ഉദ്ഘാടനംചെയ്തു. വാര്‍ഡംഗം സുലോചന അധ്യക്ഷതവഹിച്ചു. സോളിഡാരിറ്റി ജില്ലാ 
സെക്രട്ടറി ഉമ്മര്‍, പി. ഹംസ സുല്ലമി, പുലത്ത് അഹമ്മദ്കുട്ടി, പുതുങ്കറ 
അലവി, പി.പി. കുഞ്ഞാലിമൊല്ല, എന്‍.എം. കോയ, അല്‍ത്താഫ്.കെപി എന്നിവര്‍ 
സംസാരിച്ചു.