ത്രിക്കലങ്ങോട്ടും കുടിവെള്ളത്തിന് നെട്ടോട്ടം

 കാരക്കുന്ന്: വേനല്‍ കടുത്തതോടെ നാനാഭാഗങ്ങളിലും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്‌. നിത്യേനയുള്ള ആവശ്യങ്ങള്‍ക്കുപോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണു ത്രിക്കലങ്ങോട്ടേ മിക്ക പ്രദേശങ്ങളും വേനല്‍ മഴ പെയ്തിട്ട് കാലമേറെയായി. പലദിവസങ്ങളിലും രാവിലെ മാനം കറുത്തു തുടങ്ങുന്നതു കാണാം. മഴ പെയ്യുമെന്ന് ആശിപ്പിക്കും. പിന്നെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞ് തെളിഞ്ഞുവരും. ഒപ്പം കൊടുംചൂടും.  കുടിവെള്ളമില്ലാതെ കനത്ത വരള്‍ച്ച നേരിടുകയാണ് നാട്ടുകാര്‍ പ്രദേശത്തെ ഒട്ടുമിക്ക കിണറുകളും വറ്റിയതു കാരണം കുടിവെള്ളം കിട്ടാക്കനിയായി മാറിയിട്ടുണ്ട്‌, പലരും നിത്യോഭയോഗത്തിനു വിലകൊടുത്ത് വെള്ളം വാങ്ങിവരുന്ന കാഴിചയാണ് കാരക്കുന്നിലും പരിസരപ്രദേശങ്ങളിലും കാണുന്നത്. ഇതിനിടയില്‍ പഞ്ചായത്ത് ഫ്രീ ആയി വെള്ളമെത്തിക്കുന്നത്, ബുദ്ധി മുട്ടുന്നവര്‍ക്കു ഒരു ആശ്വാസമാവുന്നു.
ജില്ലയില്‍ വേനല്‍മൂലമുണ്ടായ കൃഷി നാശം 30 കോടിയില്‍ കൂടുതലാണ്. ഇത് കഴിഞ്ഞ ആഴ്ചവരെ കൃഷിവകുപ്പിന് കിട്ടിയ കണക്കാണ്. കൃഷി ഭവനുകളില്‍ എത്താത്തതും ഒരുപാടുണ്ട്. മെയ് തുടങ്ങിയതോടെ കൃഷിനാശത്തിന്റെ കണക്ക് കൂടിക്കൂടി വരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
കവുങ്ങ്, വെറ്റില, കുരുമുളക്, വാഴ തുടങ്ങിയ വിളകള്‍ക്കാണ് കൂടുതല്‍ നാശമുണ്ടായിരിക്കുന്നത്. ജാതിയും കൊക്കോയുമെല്ലാം കരിഞ്ഞുണങ്ങുന്നു. തിരൂരങ്ങാടിക്ക് സമീപം പാപ്പനൂരില്‍ ഒരേക്കറിലധികം വരുന്ന കാപ്പികൃഷിയും വേനലില്‍ കരിഞ്ഞുണങ്ങി.
കഴിഞ്ഞ വെള്ളിയായിച്ച ത്രിക്കലങ്ങോട്ടെ മിക്ക പള്ളികളിലും മഴക്കുവേണ്ടി പ്രാര്‍ത്തന നടന്നു.


DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top