
രാജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജയപ്രകാശ് നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് അംഗത്വം അസാധുവാക്കി കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അപ്പോഴത്തെ മാനസികാവസ്ഥയില്‍ പറ്റിപ്പോയതാണെന്ന വാദം സ്വീകരിച്ചില്ല.
പഞ്ചായത്തില്‍ ഇപ്പോള്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 11 അംഗങ്ങള്‍ വീതമായി. പഞ്ചായത്തിന്റെ ഭരണം ആര്‍ക്കാവുമെന്ന് ഉപതിരഞ്ഞെടുപ്പ് തീരുമാനിക്കും. നിലവില്‍ യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്തുതന്നെ തിരഞ്ഞെടുപ്പ് നടക്കും. എല്‍.ഡി.എഫ് ഇതിന്റെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
2012 ഡിസംബര്‍ 10 നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ്ബാബു അംഗത്വമടക്കം രാജിവെച്ചത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കായിരുന്നു പ്രശ്‌നം. പാര്‍ട്ടിനേതൃത്വം ഇടപെട്ട് നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം കേള്‍ക്കുന്ന വേളയില്‍ സിപിഎം എതിര്‍ കക്ഷിചേര്‍ന്നു. ആറ് സിറ്റിങ്ങുകള്‍ക്ക് ശേഷമാണ് ജയപ്രകാശ്ബാബുവിന്റെ അംഗത്വം തള്ളി ഉത്തരവായത്.
വിധി സ്വീകരിക്കുന്നതായും ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് പിന്നീട് മാത്രമേ ആലോചിക്കൂവെന്നും ജയപ്രകാശ് ബാബു അറിയിച്ചു.