ചെരണിയില്‍ വിനോദപാര്‍ക്ക് തുടങ്ങും

ചെരണി: ചെരണിയില്‍ സപ്തംബര്‍ മാസത്തില്‍ വിനോദപാര്‍ക്ക് നിര്‍മ്മാണം ആരംഭിയ്ക്കുമെന്ന് മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു.

ചെരണിയില്‍ പദ്ധതിയ്ക്കായി നഗരസഭ കണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 1.40 ഏക്കര്‍ സ്ഥലത്ത് ഇരുപത് സെന്റ് സ്ഥലമൊഴികെ പദ്ധതിയ്ക്ക് പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. മിനിപാര്‍ക്ക്, ആംഫി തീയേറ്റര്‍, ഓപ്പണ്‍ സ്‌പെയ്‌സ് തുടങ്ങിയവയാണ് സ്ഥലപരിമിതിയ്ക്കുളളില്‍ നിന്നുകൊണ്ട് ചെയ്യാനാവുക. പ്രവൃത്തിയുടെ എസ്റ്റിമേറ്റ് കണക്കാക്കിയ ശേഷം ഫണ്ട് സംബന്ധിച്ച കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.

ആഘോഷത്തിന്റെ അകമ്പടിയോടെയാണ് മന്ത്രിയെ നിര്‍ദ്ദിഷ്ട സ്ഥലത്തേയ്ക്ക് നാട്ടുകാര്‍ വരവേറ്റത്.സായാഹ്നത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരിടം മഞ്ചേരിയില്‍ ഇല്ല. നിരവധി തവണ ബജറ്റുകളില്‍ തുക വകയിരുത്തിയിരുന്നെങ്കിലും അത് ഫലവത്തായില്ല.

പി.ഡബ്ല്യു.ഡി സ്ഥലം വിട്ടുനല്‍കുകയാണെങ്കില്‍ 'ടേക്എ ബ്രേക്' പ്രോജക്ട് മഞ്ചേരിയില്‍ ആരംഭിക്കാമെന്ന് അനില്‍കുമാര്‍ പറഞ്ഞു. വാഹനയാത്രികര്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു.

അഡ്വ. എം. ഉമ്മര്‍ എം.എല്‍. എ, നഗരസഭ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എ.പി മജീദ്, കണ്ണിയന്‍ അബൂബക്കര്‍, വി.എം സുബൈദ, കൗണ്‍സിലര്‍ വി.പി.ഫിറോസ്, കോണ്‍ഗ്രസ് നേതാക്കളായ വല്ലാഞ്ചിറ ഹുസൈന്‍, മംഗലം ഗോപിനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top