കാരകുന്ന്:
മോഷ്ടിച്ച ബൈക്കുമായി വിദ്യാര്‍ത്ഥി പോലീസ് പിടിയിലായി. കാരകുന്ന്
ആമയൂര്‍ റോഡ് ചെറുപള്ളിക്കല്‍ സ്വദേശിയായ +2 വിദ്യാര്‍ത്ഥിയാണ് എടവണ്ണ
പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച കാരകുന്ന് ചീനിക്കലില്‍ എടവണ്ണ എസ്.
ഐയും സംഘവും വാഹന പരിശോധന നടത്തുന്നതിനിടയില്‍ സംശയം തോന്നിയ
വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യുകയായിരുന്നു. KL/55/F/45 വ്യാജ നമ്പര്‍
പതിച്ച ബൈക്കിന്റെ രേഖയും ഡ്രൈവിംഗ് ലൈസന്‍സും പോലീസ് ആവശ്യപ്പെട്ടപ്പോള്‍
പരുങ്ങുന്നത് കണ്ട് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ
ചുരുളഴിഞ്ഞത്. ഒന്നില്‍ കൂടുതല്‍ ബൈക്കുകള്‍ മോഷണം നടത്തിയതായും
സൂചനയുണ്ട്. കൂട്ടുകാരനായ ഒതായി കിഴക്കേ ചാത്തല്ലൂരിലെ
വിദ്യാര്‍ത്ഥിക്കെതിരെയും പോലീസ് അന്വേഷണം നടത്തുന്നതായി എടവണ്ണ ഗ്രേഡ്
എസ്.ഐ സുരേഷ് ബാബു പറഞ്ഞു.
എടവണ്ണയില്‍ നിന്നും മോഷ്ടിച്ചതാണ
ബൈക്കെന്ന് കുട്ടി പോലീസിന് മൊഴി നല്‍കി. കഴിഞ്ഞ മാസം 29ന് എടവണ്ണ സൌത്ത്
ഇന്ത്യന്‍ ബാങ്കിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മുണ്ടേങ്ങരയിലെ
മുക്കണ്ണന്‍ മുജീബ് റഹ് മാന്‍ എന്ന കുഞ്ഞാപ്പയുടെ ഫോര്‍ റജിസ്ട്രേഷന്‍
പള്‍സര്‍ ബൈക്കാണ് വെളുപ്പിന് 4ഓടെ മോഷണം നടത്തിയത്. ഉടമയുടെ പരാതിയുടെ
അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ബൈക്ക് സഹിതം
വിദ്യാര്‍ത്ഥി പിടിയിലാവുന്നത്. എടവണ്ണയിലുള്ള മാതാവിന്റെ വീട്ടിലേക്ക്
വിരുന്നിന് വന്നപ്പോള്‍ സെക്കന്‍ഡ്‌ഷോ സിനിമയ്ക്ക് പോയതായും
തിരിച്ചുവന്നപ്പോള്‍ വീട്ടുകാര്‍ വാതിലടച്ച് ഉറങ്ങിയിരുന്നുവെന്നും കുട്ടി
പോലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് അങ്ങാടിയില്‍ കടത്തിണ്ണയില്‍
ഉറങ്ങിയെന്നും പിന്നീട് ബൈക്കുമായി കടന്നെന്നുമാണ് മൊഴി. പതിനേഴുകാരനായ
ബാലനെ മഞ്ചേരി ജുവനൈല്‍ ജസ്റ്റിസ് മുമ്പാകെ ഹാജറാക്കിയ പ്രതിക്ക്
ജാമ്യംനല്‍കി.