തൃക്കലങ്ങോട്ട് വൈസ് പ്രസിഡന്റ് വോട്ട് അസാധു: അംഗത്തിനെതിരെ നടപടിയുണ്ടായേക്കും

തൃക്കലങ്ങോട് : ഗ്രാമപ്പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കിയ ലീഗ് അംഗത്തിനെതിരെ നടപടിയുണ്ടായേക്കും.

നിര്‍ണായകമായ സമയത്തുണ്ടായ ചെറിയ പിഴവ് വലിയ വീഴ്ചയാണെന്ന നിലപാടിലാണ് ലീഗ് നേതൃത്വം മുന്നോട്ട് നീങ്ങുന്നത്. മേലേതില്‍ റഹീമിന്റെ വോട്ട് അസാധുവായതിനെക്കുറിച്ച് അന്വേഷിക്കാന്‍ മുസ്‌ലിംലീഗ് ആറംഗസമിതിയെ നിയോഗിച്ചു. തൃക്കലങ്ങോട് പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ് ഹസ്സന്‍ദാരിമിയുടെ നേതൃത്വത്തിലുള്ള സമിതി 24ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. പഞ്ചായത്ത് ഭരണസമിതിയെ ഹവാല, ഭൂമാഫിയകളുടെ സഹകരണത്തോടെ അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്നാണ് ലീഗ് ആരോപിക്കുന്നത്.

വൈസ്​പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മേലേതില്‍ റഹീമിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് എല്‍.ഡി.എഫിലെ കെ.കെ. ജനാര്‍ദ്ദനന്‍ അപ്രതീക്ഷിത വിജയം നേടിയത്. വൈസ് പ്രസിഡന്റായിരുന്ന ജയപ്രകാശ്ബാബു രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അട്ടിമറി നടക്കാതിരിക്കാന്‍ ഇരുമുന്നണികളും വളരെയെറെ ശ്രദ്ധിച്ചിരുന്നു. തുല്യനിലയിലായതിനാല്‍ നയപരമായ തീരുമാനങ്ങളെടുക്കാന്‍ ഇനി യു.ഡി.എഫിന് ഏറെ പ്രയാസപ്പെടേണ്ടിവരും. പ്രത്യേകിച്ച് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട സ്ഥിതിക്ക്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top