ത്രിക്കലങ്ങോട്: ത്രിക്കലങ്ങോട് പഞ്ചായത്തിലെ പുതിയ വൈസ് പ്രസിഡന്റായി എല്‍.ഡി.എഫ് ലെ കെ.കെ.ജനാര്‍ദനെ തിരഞ്ഞടെത്തു. ഗ്രൂപ്പ് വഴക്കു കാരണം 2012 ഡിസംബര്‍ 10 നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ്ബാബു അംഗത്വമടക്കം രാജിവെച്ചിരുന്നു.പിന്നീട് പാര്‍ട്ടിനേതൃത്വം ഇടപെട്ട് നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു തുടര്‍ന്നു രാജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജയപ്രകാശ് നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് അംഗത്വം അസാധുവാക്കി കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത് ഇതേ തുടര്‍ന്നാണു പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത് യു.ഡി.എഫിനും എല്‍.ഡി.എഫിനും 11 അംഗങ്ങള്‍ ആണുള്ളത്.
ഇന്നു നടന്ന ഉപ തിരഞ്ഞടുപ്പില്‍ യു.ഡി.എഫ് ലെ കുട്ടശ്ശേരി റഹീമിന്റെ വോട്ട് അസാധു ആയതിനെ തുടര്‍ന്നാണ് എല്‍ .ഡി.എഫ്. ലെ കെ.കെ.ജനാര്‍ദനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത് .
വിജയത്തില്‍ ആഘോഷിച്ച് എല്‍ .ഡി.എഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദ പ്രകടനം നടത്തി.