തൃക്കലങ്ങോട്ട് ഒന്നേകാല്‍ കോടിയുടെ പാര്‍പ്പിടപദ്ധതി

തൃക്കലങ്ങോട്:

പാര്‍പ്പിടപദ്ധതിക്ക് 1.26 കോടിയും തൊഴിലുറപ്പ് പദ്ധതിക്ക് രണ്ടുകോടിയും വിവിധയിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 18 ലക്ഷം രൂപയും വകയിരുത്തി.

നാല് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ 21 ലക്ഷം, സര്‍ക്കാര്‍ എല്‍.പി, യു.പി സ്‌കൂളുകള്‍ക്ക് എല്‍.സി.ഡി പ്രൊജക്ടര്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും 25 ലക്ഷം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഫണ്ട് വകയിരുത്തി.

തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തില്‍ പാര്‍പ്പിടപദ്ധതിക്ക് 1.26 കോടി രൂപ അനുവദിച്ചു. പഞ്ചായത്തിന്റെ 8.19 കോടി രൂപയുടെ വാര്‍ഷികപദ്ധതി ജില്ലാ ആസൂത്രണസമിതി അംഗീകരിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top